സ്ഥാപന ചരിത്രം
```
🏛️ ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ചരിത്രത്തിലൂടെ
ആയഞ്ചേരി പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വളർച്ചയ്ക്ക് പിന്നിൽ നിരവധി ചരിത്രഘട്ടങ്ങളും വ്യക്തികളുടെ പ്രവർത്തനങ്ങളും നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
ഭൂമിയുടെ ഉടമസ്ഥാവകാശം കോവിലകങ്ങള്ക്കോ, നാടുവാഴിത്തറവാടുകള്ക്കോ ആയിരുന്നു. പുറമേരി കോവിലകം, കുറ്റിപ്പുറം കോവിലകം, കുറുക്കാട്ട്, മൂര്ച്ചിലോട്ട്, കോമത്ത് എന്നീ നാടുവാഴികളുടെ അധീനതയില് ആയിരുന്നു ആയഞ്ചേരി.
നാടുവാഴികള് ഭീമമായ പാട്ടത്തിന് ചാര്ത്തിക്കൊടുത്ത ഭൂമി കൈവശം വക്കുന്നവര് കുടിയാന്മാരും, ഭൂമിയില് പണിയെടുക്കുന്നവര് അടിയാന്മാരും ആയിരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പിലാവുന്നത് വരെ ഈ സംവിധാനം നിലവിലിരുന്നു.
അടിയാന്മാര് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊഴിലാളികളെ ഭൂവുടമകള് തങ്ങളുടെ ഭൂമിയില് കുടില് കെട്ടി താമസിപ്പിച്ചിരുന്നു. ഏത് സമയത്തും ഇവരെ കുടിയൊഴിപ്പിക്കാനുള്ള അവകാശം ജന്മിമാര്ക്ക് ഉണ്ടായിരുന്നു.
ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ടതിന്റെ ഭാഗമായി ആയഞ്ചേരിയിലും അതിന്റെ അനുരണനങ്ങള് ദൃശ്യമായി. വിഷ്ണുഭാരതീയനും, കെ.കേളപ്പനും, വി.പി.കുഞ്ഞുരാമക്കുറുപ്പും കോണ്ഗ്രസ്സ് പ്രവര്ത്തനവുമായി ഈ പ്രദേശത്ത് ബന്ധം പുലര്ത്തിയിരുന്നു.
ജാതി സമ്പ്രദായം ശക്തിയായി ഈ പ്രദേശത്ത് നിലനിന്നിരുന്നു. ഹിന്ദുക്കളിലെ ഉപജാതികള് തമ്മില് ശക്തമായ അയിത്തം നിലനിന്നിരുന്നുവെങ്കിലും ഇസ്ളാം മതവിശ്വാസികള് അതിന് അതീതരായിരുന്നു.
ശക്തമായ ഫ്യൂഡലിസ്റ്റുകളായിരുന്നു നാടുവാഴികളെങ്കിലും നാടിന്റേയും നാട്ടുകാരുടേയും കാര്യത്തില് അവര് ശ്രദ്ധ പതിപ്പിച്ചിരുന്നു.
വഴിയാത്രക്കാര്ക്ക് തണ്ണീര് പന്തലുകള് സ്ഥാപിച്ചതും, ഭാരം ചുമക്കുന്നവര്ക്കു വേണ്ടി ചുമടുതാങ്ങികള് നിര്മ്മിച്ചതും, മൃഗങ്ങള്ക്ക് വേണ്ടി കരിങ്കല് നിര്മ്മിതമായ ജലപാത്രങ്ങള് സ്ഥാപിച്ചതുമെല്ലാം ഇതിനുദാഹരണങ്ങളാണ്.
ലോകപ്രസിദ്ധനായ വി.കെ.കൃഷ്ണമേനോന് ഈ വിദ്യാലയത്തില് പഠിച്ചിരുന്നു.
മുസ്ളീം സമുദായത്തില് വിദ്യാഭ്യാസം വ്യാപകമാക്കാന് മുന്കൈയെടുത്തത് തറക്കണ്ടിയില് ഓര് എന്നറിയപ്പെട്ടിരുന്ന തറക്കണ്ടിയില് അബ്ദുറഹിമാന് മുസ്ലിയാരും, ആയഞ്ചേരി കെ.കെ.എം.ജമാലുദ്ദീന് മൌലവിയും, കടമേരി ചിറക്കല് ഓര് എന്നറിയപ്പെടുന്ന ചിറക്കല് അബ്ദുറഹിമാന് മുസ്ലിയാരും ആയിരുന്നു.
മുസ്ളീം വിദ്യാര്ത്ഥികള്ക്ക് ഭൌതിക പാഠങ്ങളോടൊപ്പം മതപഠനവും അനുവദിച്ചുകൊണ്ടുള്ള ഓത്തുപള്ളികള് അക്കാലത്തുണ്ടായിരുന്നു.
പഴയകാലത്ത് ചില കുടില് വ്യവസായ സംരംഭങ്ങള് ഉണ്ടായിരുന്നു. അതില് എടുത്തു പറയാവുന്നത് ആയഞ്ചേരി കടമേരി തേര് കേന്ദ്രീകരിച്ച് കൊണ്ടുള്ള കൈത്തറി വ്യവസായമായിരുന്നു.
പഞ്ചായത്തിന്റെ ചിലഭാഗങ്ങളില് കളിമണ്പാത്ര നിര്മാണവും ഉണ്ടായിരുന്നു.
അനൌപചാരിക വിദ്യാഭ്യാസം എന്ന രീതിയില് കോവിലകങ്ങളിലും ജന്മിമാരുടെ തറവാടുകളിലും അക്ഷരാഭ്യാസത്തിനുള്ള സൌകര്യം 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില് തന്നെ നിലവിലുണ്ടായിരുന്നു.
വിവിധ ജാതി മതസ്ഥരായ വിദ്യാര്ത്ഥികള് വിദ്യ അഭ്യസിച്ചിരുന്ന ഈ എഴുത്തുപള്ളി സ്ഥാപിച്ചതു കിളിയമ്മല് ശങ്കരന് ഗുരുക്കള് ആയിരുന്നു.
നിലത്തെഴുത്തായിരുന്നു അന്നത്തെ അഭ്യസന രീതി. നിലത്തു മണല് വിരിച്ചു വിരല് കൊണ്ടു മണലില് എഴുതുന്ന രീതിയാണു നിലത്തെഴുത്ത്.
കടലാസ് പ്രചാരത്തില് ഇല്ലാത്തതു കൊണ്ട് എഴുത്തോലയും എഴുത്താണിയും ഉപയോഗിച്ചു പോന്നു.
```