പഞ്ചായത്ത്

19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ ഗ്രാമപ്രദേശത്തെ ഗതാഗത കാര്യത്തില്‍ അക്കാലത്തെ നാടുവാഴികള്‍ പരിമിതമായെങ്കിലുമുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന ഗതാഗത മാര്‍ഗ്ഗമാണ് വടകര-വില്ല്യാപ്പള്ളി-ചാലക്കോട് റോഡ്. ഈ റോഡ് നിര്‍മ്മാണം ടിപ്പുസുല്‍ത്താനുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് ഐതിഹ്യമുണ്ട്. കുറുക്കാട്ട്-മുച്ചിലോട്ട് തറവാടുകളെ ബന്ധിപ്പിക്കുന്നതിന് പ്രസ്തുത തറവാട്ടുകാര്‍ കുറുക്കാട്ട് താഴ മുതല്‍ ആലാറ്റിന്‍ താഴ വരെ റോഡ് നിര്‍മ്മിച്ചുവത്രെ. ആയഞ്ചേരി-ചേരാപുരം പ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ വസ്തുക്കളുമായി ബന്ധപ്പെട്ട് ഈ പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ പഴയ തറവാട്ടുകാര്‍, അവരവരുടെ വകയായി പാലങ്ങള്‍ നിര്‍മ്മിച്ചതായി പറയപ്പെടുന്നു. ഇപ്പോഴത്തെ തുലാറ്റുനടയില്‍ ആദ്യമായി പാലം പണിതത് പുതിയോട്ടില്‍ അമ്മ എന്ന സ്ഥാനപ്പേരുള്ള മാധവി അമ്മയാണ്. അതുപോലെ...

തയ്യിൽ ആസ്യ ടീച്ചർ

പ്രസിഡൻ്റ്

കണ്ണോത്ത് ദാമോദരൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റെജിന മിടിയേരി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കിളിയമ്മൽ കുഞ്ഞബ്ദുള്ള

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അപർണ്ണ .കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സന്ദീപ് .എ

സെക്രട്ടറി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 ജില്ല: കോഴിക്കോട്
ബ്ലോക്ക്  : തോടന്നൂര്‍

താലൂക്ക് : വടകര
വില്ലേജ്: ആയഞ്ചേരി

വിസ്തീര്‍ണ്ണം :20.81 ച.കി.മീ
വാര്‍ഡുകളുടെ എണ്ണം :17
ജനസംഖ്യ    :23425
പുരുഷന്‍മാര്‍    :11520
സ്ത്രീകള്‍  :11905
ജനസാന്ദ്രത    :1126
സ്ത്രീ : പുരുഷ അനുപാതം    :1033
മൊത്തം സാക്ഷരത    :87.74
സാക്ഷരത (പുരുഷന്‍മാര്‍ )    :94.16
സാക്ഷരത (സ്ത്രീകള്‍ )    :81.63
 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആയഞ്ചേരി പ്രദേശത്തിൻ്റെ ഭൂമി പുറമേരി, കുറ്റിപ്പുറം കോവിലകങ്ങളുടേയും മറ്റ് നാടുവാഴികളുടേയും അധീനതയിലായിരുന്നു, ഇവിടെ കുടിയാന്മാരും ജന്മിമാർക്ക് കുടിയൊഴിപ്പിക്കാൻ അവകാശമുള്ള അടിയാന്മാരും എന്ന ഫ്യൂഡൽ സമ്പ്രദായം ഭൂപരിഷ്കരണം വരെ നിലനിന്നു. കെ. കേളപ്പൻ ഉൾപ്പെടെയുള്ള നേതാക്കൾ വഴി ദേശീയ പ്രസ്ഥാനത്തിൻ്റെ സ്വാധീനം ഇവിടെയുണ്ടായി. കിളിയമ്മൽ ശങ്കരൻ ഗുരുക്കൾ 1892-ൽ സ്ഥാപിച്ച ആയഞ്ചേരി എൽ.പി. സ്കൂൾ ആണ് ആദ്യ വിദ്യാലയം; ഇവിടെ വി.കെ. കൃഷ്ണമേനോൻ പഠിച്ചിട്ടുണ്ട്. ഓത്തുപള്ളികളിൽ എല്ലാ മതസ്ഥരും പഠിച്ചത് മതമൈത്രിക്ക് തെളിവായിരുന്നു.

കൂടുതൽ വായിക്കുക